നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ കുറെ കാലങ്ങളായി വലിയ മാറ്റങ്ങൾ ഒന്നും നടക്കുന്നില്ല. ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർ ജനങ്ങളെ ഭരിക്കുന്ന സംവിധാനം എന്നത് മുതൽ ഒരു പ്രദേശത്തിനും യോജിച്ച വിധത്തിൽ പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കാൻ സ്വയം ഭരണ സംവിധാനം താഴെ തട്ടിലും വന്നു എന്നതിൽ എത്തി ജനാധിപത്യം നിന്നിട്ട് നാളേറെയായി.
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി, എന്നാൽ രഹസ്യസ്വാഭാവം ഇല്ലാതാക്കി കൂടുതൽ സുതാര്യമായ, ജനങ്ങൾക്ക് കൂടുതൽ അധികാരവും അത് വഴി ഉത്തരവാദിത്വവും നൽകുന്ന, പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ഒരു മെച്ചപ്പെട്ട ഒരു ജനാധിപത്യ വ്യവസ്ഥ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു. അതിനായുള്ള ഒരു ആശയം അതിന്റെ പൂർണ്ണ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഓൺലൈൻ ഗ്രാമസഭ ചെയ്യുന്നത്.
രണ്ടും മൂന്നും പേജുകൾ കൂടുതൽ കാര്യങ്ങൾക്ക് വ്യക്തത നൽകും.
പേജ് രണ്ട് - ഘട്ടങ്ങൾ
പേജ് മൂന്ന് - പ്രവർത്തനം
5 വർഷത്തിൽ ഒരിക്കൽ വോട്ട് ചെയ്തു ജനപ്രതിനികളെ തിരഞ്ഞെടുത്ത് അവരിലൂടെ തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് പകരം ജനങ്ങൾ നേരിട്ട് വോട്ട് ചെയ്തു ആവശ്യങ്ങളെ പദ്ധതികളാക്കി മാറ്റി ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുക.
ഈ രീതി പരീക്ഷിച്ചു നോക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ വെബ്സൈറ്റ് പരീക്ഷിക്കാവുന്നതാണ്.
ഓൺലൈൻ ഗ്രാമസഭ അപ്ലിക്കേഷൻഇനിയുള്ള വിവരങ്ങൾ ചോദ്യോത്തര രൂപേണ താഴെ കൊടുക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ ഏറ്റവും കുറഞ്ഞ വാക്കുകളിൽ +91 9400 555 466 എന്ന നമ്പറിൽ whatsapp ചെയ്യുക. മറുപടി ഈ പേജിൽ ചേർത്തതിന് ശേഷം നിങ്ങളെ അറിയിക്കുന്നതാണ്.
ശബ്ദസന്ദേശങ്ങൾക്ക് മറുപടി ലഭിക്കുന്നതല്ല !
ഇതൊക്കെ ഇപ്പോഴും സാധ്യമല്ലേ ?നിലവിൽ ഗ്രാമസഭകൾ ഉണ്ട്. അതിലെ പങ്കാളിത്തമില്ലായ്മയും ഒരാളുടെ ആവശ്യം ഒരു പദ്ധതിയായി മാറുവാൻ ഉള്ള സാധ്യത ഇല്ലായ്മയും കൂടി പരിഹരിച്ചു കൊണ്ട് കൂടുതൽ അധികാരം ജനങ്ങളിലേക്ക് നൽകുന്ന വിധത്തിൽ സുതാര്യമായ ഒരു ബദൽ സംവിധാനം സൃഷ്ടിക്കുകയാണ് ഇവിടെ.
മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ പ്രവാസികൾക്കുൾപ്പെടെ ഇതിൽ പങ്കെടുക്കാം. ആവശ്യങ്ങൾ പറയാം. പരിഹാരങ്ങൾ നിർദ്ദേശിക്കാം. പദ്ധതികൾ രൂപീകരിക്കുന്നത് മുതൽ നടപ്പിലായി കഴിയുന്നത് വരെ ലോകത്തിന്റെ ഏത് ഭാഗത്തും ഇരുന്ന് വികസന പ്രക്രിയയിൽ പങ്കാളികളാവാം.
വോട്ട് മാത്രം നോക്കിയാൽ ഭൂരിപക്ഷ അഭിപ്രായം മാത്രമല്ലെ നടപ്പിലാക്കുക ?
പദ്ധതി രുപീകരണത്തിൽ ബഡ്ജറ്റിന്റെ പകുതി തുക വ്യകതിപരമായ ആവശ്യങ്ങൾ പരിഹരിക്കാൻ ആണ് മാറ്റി വെക്കുക. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനൊപ്പം ഓരോ പൗരനും തുല്യ പ്രാധാന്യം നൽകുകയാണ് ഇത് ചെയ്യുന്നത്.