ഓൺലൈൻ ഗ്രാമസഭയുടെ പ്രവർത്തനം

ഓരോ പഞ്ചായത്തുകളിലും സെർവർ സ്ഥാപിച്ചു അവയുമായി ബന്ധപ്പെട്ടാണ് താഴെ പറയുന്ന 3 വിധത്തിൽ ഉള്ള അപ്പ്ലിക്കേഷനുകളും പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്തു തന്റെ പഞ്ചായത്ത് തിരഞ്ഞെടുക്കും വരെ മാത്രമേ ഇന്റർനെറ്റ് സൗകര്യം ആവശ്യമുള്ളു. തന്റെ വാർഡ് വോട്ടർ തിരഞ്ഞെടുക്കുന്നതോടെ പിന്നീട് വോട്ടറിന്റെ മൊബൈൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് പഞ്ചായത്തിലുള്ള സെർവറുമായി ആയിരിക്കും എന്നതിനാൽ ഒരു MAN (metropolitan area network) വഴി പിന്നീടുള്ള കാര്യങ്ങൾ ബന്ധപ്പെടുത്തിയാൽ ഡാറ്റക്ക് തുക നൽകാതെ തന്നെ പൊതുജനത്തിന് ഭരണത്തിൽ പങ്കാളികളാകാം.

ഓരോ വോട്ടർക്കും മൊബൈൽ ആപ്പ് വഴിയും പഞ്ചായത്തിൽ ക്രമീകരിച്ചിട്ടുള്ള സ്ക്രീൻ വഴിയും തന്റെ വാർഡിലെയും പഞ്ചായത്തിലെ മറ്റ് വാർഡുകളിലെയും മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ ആവശ്യങ്ങളും പൊതു ആവശ്യങ്ങളും അറിയാൻ സാധിക്കും.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മൊബൈൽ / വെബ് അപ്പ്ലിക്കേഷനുകൾ local area network (LAN) വഴി ഓഫീസിനുള്ളിൽ വെച്ച് മാത്രം ഉപയോഗിക്കാവുന്ന വിധത്തിൽ ആയിരിക്കും.

പൊതു ജനങ്ങളുടെ പങ്കാളിത്തത്തിന്

ഓൺലൈൻ ഗ്രാമസഭ മൊബൈൽ ആപ്പ്

ഒരു വോട്ടർക്ക് തന്റെ ആവശ്യം ഏത് സമയത്തും മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്താം. മറ്റ് ചർച്ചകളിൽ പങ്കെടുക്കുന്നത് പോലെയുള്ള കാര്യങ്ങൾ പഞ്ചായത്ത് ഓൺലൈൻ ഗ്രാമസഭയുടെ ഏത് ഘട്ടത്തിലൂടെ കടന്ന് പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

സ്വകാര്യ ആവശ്യങ്ങൾ സമർപ്പിക്കുമ്പോൾ അത് സമർപ്പിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പരിഗണിക്കുക എന്നതിനാൽ തന്നെ സമർപ്പിച്ച ശേഷം ആവശ്യത്തിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല. സമർപ്പിക്കുന്നതിന് മുമ്പായി അപേക്ഷയിൽ വേണ്ട മാറ്റങ്ങൾ വരുത്തുവാനും മറ്റൊരാളുടെ സഹായത്തോടെ ആവശ്യം എഴുതി പൂർത്തിയാക്കാനും സാധിക്കുന്നതാണ്.

നിലവിലെ സീസൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആവശ്യം പരിഗണിക്കുന്നതിനായി കൂടുതൽ രേഖകൾ കൂട്ടിച്ചേർക്കാൻ പിന്നീടും സാധിക്കും.

സമയത്തെ പറ്റിയുള്ള തർക്കങ്ങൾ ഒഴിവാക്കാനായി ഓരോ സ്വകാര്യ ആവശ്യം സമർപ്പിക്കുമ്പോഴും ലിസ്റ്റിൽ തൊട്ട് മുന്നിലെ ആളിന്റെ പേരും സമർപ്പിച്ച അപേക്ഷയുടെ സമയവും ഓരോ വോട്ടർക്കും കാണാവുന്നതാണ്. കൂടാതെ ഓരോ അപേക്ഷയോടൊപ്പവും തൊട്ടു മുന്നിലെ അപേക്ഷ തിരുത്താൻ ആകാത്ത വിധത്തിൽ ഉള്ള രഹസ്യ കോഡും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ രഹസ്യ കോഡുകൾ ഓരോ മൊബൈലിലും സൂക്ഷിക്കുന്നതിനോടൊപ്പം പഞ്ചായത്ത് രേഖകൾ ആയി ഓഫ്‌ലൈൻ ആയും സൂക്ഷിക്കുന്നതാണ്.

ഓൺലൈൻ ഗ്രാമസഭ വോട്ടിംഗ് സ്റ്റേഷൻ

സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്ത, അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്ത ആളുകൾക്കായി പോളിംഗ് ബൂത്തുകൾ സ്ഥാപിച്ച് അവയിലൂടെയും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി ശബ്ദ രേഖകളും വീഡിയോ ആയും ആവശ്യം / അഭിപ്രായം സ്വീകരിച്ചു അവ സൂക്ഷിച്ചു രേഖപ്പെടുത്താൻ സഹായത്തിന് ഉദ്യോഗസ്ഥനും പോളിംഗ് ബൂത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ജന പ്രതിനിധികൾക്ക് മേൽനോട്ടത്തിന്

എന്റെ പ്രാതിനിധ്യം വെബ്സൈറ്റ്

പൊതുവായുള്ള അറിയിപ്പുകൾ നൽകുക, രേഖകൾ പരിശോധിക്കുകയും പുതിയത് ആവശ്യപ്പെടുകയും ചെയ്യുക, പുതിയ വോട്ടർമാരെ അപ്പ്രൂവ് ചെയ്യുക, മറ്റ് ഡിപ്പാർട്മെന്റുകളുമായുള്ള ആശയവിനിമയം നടത്തുക തുടങ്ങി ഉദ്യോഗസ്ഥർക്ക് ചെയ്യാവുന്ന മുഴുവൻ കാര്യങ്ങളിലും മേൽനോട്ടവും ജനപ്രതിനിധികൾക്ക് സെർവർ ഇരിക്കുന്ന ഓഫീസ് കെട്ടിടത്തിൽ ഇരുന്ന് സാധിക്കും.

ഉദ്യോഗസ്ഥ പങ്കാളിത്തത്തിന്

സേവന മൊബൈൽ ആപ്പ്

ഓൺലൈൻ ഗ്രാമസഭയുടെ ഓരോ ഘട്ടത്തിലും കാര്യാ ക്ഷമമായ പദ്ധതി നിർവഹണത്തിന് ഇടപെടാൻ പറ്റുന്ന വിധത്തിൽ സുതാര്യമായ ഭരണം ഉറപ്പ് നൽകി കൊണ്ട് ചുമതലകൾ നിർവഹിക്കാൻ ഓഫീസ് കെട്ടിടത്തിനകത്ത് വെച്ച് സ്വന്തം മൊബൈലിൽ നിന്ന് വരെ ഉദ്യോഗസ്ഥർക്ക് സാധിക്കും. പരസ്യപ്പെടുത്താത്ത സ്വകാര്യാ ആവശ്യങ്ങൾ അന്തിമ പട്ടികയിൽ എത്തുമ്പോൾ അതിന്റെ സംക്ഷിത്തരൂപം അപേക്ഷകന്റെ അനുമതിയോടെ പബ്ലിഷ് ചെയ്യേണ്ടതുൾപ്പെടെ ഒട്ടേറെ കാര്യങ്ങൾക്ക് മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തേണ്ടതാണ്.