ഗ്രാമസഭ ഘട്ടങ്ങൾ
1. എഡിറ്റോറിയൽ ഡേയ്സ്
വോട്ടർമാർക്ക് തങ്ങളുടെ പുതിയ ആവശ്യങ്ങൾ സമർപ്പിക്കാനും നിലവിലുള്ളവ എഡിറ്റ് ചെയ്യാനും ഉള്ള അവസരം.
ആകെ വാർഡുകളുടെ എണ്ണത്തിന് തുല്യമായ പ്രവർത്തി ദിനങ്ങൾ കഴിഞ്ഞുള്ള ഒരു അന്തിമ ദിവസം ജനങ്ങളെ നേരത്തെ അറിയിച്ചിരിക്കും. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ അടുത്ത ഘട്ടത്തിൽ മാത്രമേ പരിഗണിക്കൂ. എങ്കിലും അടുത്ത ഘട്ടം എന്നത് നിലവിൽ ഉള്ളത് പോലെ സാമ്പത്തിക വർഷത്തെ അടിസ്ഥാനം ആക്കാതെ ഓരോ പഞ്ചായത്തിന്റെയും കാര്യശേഷി അനുസരിച്ചു മൂന്നോ അതിൽ കുറവോ മാസങ്ങൾ കൊണ്ടും നടന്നേക്കാം.
ഇതിനിടയിൽ സമാന്തരമായി ഓരോ വാർഡിലും നിലവിൽ ഉള്ളത് പോലെ ഗ്രാമസഭ യോഗങ്ങൾ നടത്തി അവിടെ ലഭിക്കുന്ന ആവശ്യങ്ങൾ കൂടി ഓൺലൈൻ ഗ്രാമസഭയിലേക്ക് ചേർക്കും. സ്വന്തം ആവശ്യങ്ങൾ ഉന്നയിക്കാത്തവർക്ക് പൊതു ആവശ്യങ്ങളെ പിന്തുണച്ചു വോട്ട് ചെയ്യാൻ കൂടിയുള്ള സമയ പരിധി ആണിത്.
2. എക്സാം ഡേയ്സ്
ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ട വിവരശേഖരണം പൂർത്തിയാക്കുന്നു.
ഈ ദിവസങ്ങളിൽ ഓരോ വാർഡിലെയും നിശ്ചിത തുകക്കുള്ള പരിധിയിൽ ഉൾപ്പെടുന്ന പൊതു ആവശ്യങ്ങളെയും സ്വകാര്യാ ആവശ്യങ്ങളെയും ലിസ്റ്റാക്കി മാറ്റുന്നു. കൂടുതൽ വ്യക്തത വരുത്തേണ്ട ആവശ്യങ്ങളിൽ അവക്കുള്ള രേഖകകൾ കൂട്ടി ചേർക്കാനും സ്വകാര്യ ആവശ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പൊതു ആവശ്യങ്ങളുടെ ഭാഗമായി നടത്താൻ സാധിക്കുന്നതാണ് എങ്കിൽ അങ്ങനെ അപേക്ഷകരുടെ അനുവാദത്തോടെ തരം മാറ്റാനുമുള്ള അവസരം ആണിത്.
ആകെ വാർഡുകളുടെ എന്നതിനേക്കാൾ ഒരു ദിവസം കൂടുതൽ ആയിരിക്കും ഇതിന്റെ പരമാവധി കാലയളവ്.
3. ഡിസ്കഷൻ ഡേയ്സ്
പ്രസിദ്ധീകരിച്ച ആവശ്യങ്ങളിൽ മേലുള്ള ചർച്ചകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന രീതിയിലുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കാൻ പൊതു ജനങ്ങൾക്ക് ഉള്ള അവസരം ആണിത്. ഉയർന്നു വരുന്ന പരിഹാരങ്ങൾ ഇഷ്ടമായില്ലെങ്കിൽ ആവശ്യം പിൻവലിക്കാനും മറ്റൊരു പരിഹാരം ഉയർന്നു വരും വരെ ആവശ്യം നിലനിർത്താനും വാർഡ് തലത്തിലോ പഞ്ചായത്ത് തലത്തിലോ പരിഹരിക്കാൻ സാധിക്കാത്ത ആവശ്യം ആണെങ്കിൽ തൊട്ടടുത്ത തലത്തിലേക്ക് പരിഹാരത്തിനായി ശ്രമിക്കാനും അപേക്ഷന് സാധിക്കും.
ആദ്യത്തെ രണ്ടാഴ്ച വാർഡ് തലത്തിലെ ചർച്ചകൾക്കും അടുത്ത രണ്ടാഴ്ച പഞ്ചായത്ത് തലത്തിലെ ചർച്ചകൾക്കും വോട്ടർമാർക്ക് പങ്കെടുക്കാം.
4. പ്രൊജക്റ്റ് ആൻഡ് പ്രോസ്
പരിഹാരമാർഗ്ഗങ്ങൾ പദ്ധതികളായി മാറുന്നു.
അപേക്ഷകന് ബോധ്യമായ പരിഹാര മാർഗ്ഗവും അതിന് മേൽനോട്ടം വഹിക്കാൻ പറ്റിയ വിദഗ്ദ്ധരെയും അപേക്ഷകന് തിരഞ്ഞെടുക്കാവുന്നതാണ്. പദ്ധതിയുടെ പുരോഗമനം വിലയിരുത്തി പൊതുജനങ്ങളെ അറിയിക്കാനായി റാൻഡം ആയി ഓരോ ടീമും ഈ ഘട്ടത്തിൽ രൂപീകരിക്കുന്നതാണ്.
ഒന്നാമത്തെ ആഴ്ചയിൽ വാർഡ് തലത്തിലും രണ്ടാമത്തെ ആഴ്ചയിൽ പഞ്ചായത്ത് തലത്തിലും പദ്ധതികൾ രൂപീകരിച്ച് മൂന്നാമത്തെ ആഴ്ചയിൽ ഏറ്റവും കുറഞ്ഞ തുക ചിലവാകുന്ന രീതിയിൽ പദ്ധതികളെയും വിദഗ്ദ്ധരെയും ക്രമപ്പെടുത്തേണ്ടതാണ്.
5. അറ്റയ്ന്മെന്റ് ഫേസ്
പദ്ധതി നടത്തിപ്പ്.
പദ്ധതി പൂർത്തീകരണം വിദഗ്ദ്ധരായ ആളുകളുടെയും ഉദ്യോഗസ്ഥരുടെയും ഇൻസ്‌പെക്ഷൻ ടീമിന്റെയും മേൽനോട്ടത്തിൽ നടത്തുന്നു. മുഴുവൻ പദ്ധതി രേഖകളും അറിയിപ്പും ഓൺലൈൻ ഗ്രാമസഭയുടെ ഭാഗമായി ജനങ്ങൾക്ക് യഥാസമയം അറിയാവുന്നതാണ്.
ഏറ്റെടുക്കപ്പെട്ട അവസാന പദ്ധതിയും പൂർത്തിയാകുന്നത് വരെ ഈ സമയപരിധി പൊതുവായി തുടരുന്നതാണ്.
6. കോൺസെന്റ് ഡേയ്സ്
പദ്ധതികൾ പൂർത്തിയാക്കിയതായി അംഗീകാരം നേടൽ
അതാത് ഡിപ്പാർട്മെന്റുകളിൽ നിന്നും ആവശ്യപ്പെട്ട വോട്ടറിന്റെ പക്കൽ നിന്നും പദ്ധതി പൂർത്തീകരിച്ചതായി രേഖപ്പെടുത്തുന്നു.
7. എക്സ് പോസ്റ്റ് ഫാക്ടോ ഡേയ്സ്
ഇതൊരു റെട്രോസ്‌പെക്റ്റിവ് ഫേസ് ആണ്
വാർഡുകളുടെ എണ്ണത്തോട് തുല്യമായ പ്രവർത്തി ദിനങ്ങൾ കൊണ്ട് ഓരോ വാർഡിലേക്കും ഒരു ദിവസം വീതം മുഴുവൻ പഞ്ചായത്തിന്റെയും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഫീഡ്ബാക്ക് എടുത്തു അടുത്ത സീസണിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ഗ്രാമസഭ പദ്ധതി പുനക്രമീകരിക്കുക.
8. ന്യൂട്രൽ ഡേയ്സ്
അവധി ദിനങ്ങൾ
സീസണിൽ പങ്കെടുത്ത മുഴുവൻ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഒരാഴ്ചയിൽ കുറയാത്ത അവധി ദിവസങ്ങൾ. പൊതുവായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ജനങ്ങളുടെ ഭാഗമായി തുടരാൻ ഈ ദിവസങ്ങൾ ഉപയോഗിക്കുകയും ആവാം.